വേങ്ങര : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഫോമില്‍ വെച്ച് മദര്‍ തെരേസാ ദിനം- അനാഥ അഗതിദിനം ആചരിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സാമൂഹ്യനീതിവകുപ്പ് ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സലിം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന ബാനു, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ആരിഫ മടപള്ളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആസാദ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രസന്ന, സായംപ്രഭാ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ സബിത, ഫെസിലിറ്റേറ്റര്‍ ഇബ്രാഹീം എ.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഘോഷയാത്രയില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് പ്രതിനിധികള്‍, സായംപ്രഭാ അംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍, പി.പി.ടി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മദര്‍ തെരേസയിയി വേഷമിട്ട സായംപ്രഭാ അംഗം കാര്‍ത്യായനി കോട്ടതൊടി ശ്രദ്ധേയയായി. മുതിര്‍ന്ന പൗരന്മാരായ ശ്രീകുമാര്‍ തുമ്പായില്‍, മുരളി വേങ്ങര, നാസറുട്ടി കുളക്കാട്ടില്‍, എം. അബൂബക്കര്‍, മൊയ്ദീന്‍ കുട്ടി, അജിത ഭാമ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
28 August 2025
പ്രാദേശികം
മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ 28 August 2025
പ്രാദേശികം
സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി 28 August 2025
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 28 August 2025
പ്രാദേശികം
അമീബിക് മസ്തിഷ്‌ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025