Trending: ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് നാടിന്റെ മുഖച്ഛായ: മന്ത്രി പി എ മുഹമ്മദ് റിയാസ് മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം അമീബിക് മസ്തിഷ്‌ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി. അബ്ദുറഹ്മാൻ സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ മദര്‍ തെരേസാ ദിനം ആചരിച്ചു അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍

മലപ്പുറം : അങ്കണവാടികളില്‍ പുതുക്കിയ മാതൃകാമെനു സെപ്തംബര്‍ എട്ട് മുതല്‍ നടപ്പിലാക്കും. പ്രീ സ്‌കൂള്‍ കുട്ടികളിലെ പോഷക നിലവാരം ഉയര്‍ത്തുക, എല്ലാവർക്കും മെനു സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂനിറ്റി വിമന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു.

ജില്ലയിലെ 29 ഐ.സി.ഡി.എസുകളില്‍ നിന്നായി സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാർ, അങ്കണവാടി വര്‍ക്കര്‍മാർ, ഹെല്‍പ്പര്‍മാർ തുടങ്ങി 116 പേർ പരിശീലനത്തില്‍ പങ്കെടുത്തു. മുട്ട ബിരിയാണി, പുലാവ്, ന്യൂട്രിലഡു, ഇലയട തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പുതുക്കിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയ്യാറാക്കുക.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി. ഗോപകുമാര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി.എന്‍. ധന്യ എന്നിവര്‍ പരിശീലനം വിലയിരുത്തി. സി.ഡി.പി.ഒ വി.എം. റിംസി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ പി. ബാസിമ, പി. മഹീദ, കെ. ഹസ്‌ന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

© 2025 perinthalmannanews. Powered by Cybpress Innovative solution.