തിരുവനന്തപുരം : മലബാർ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ.
ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികൾക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ കടൽ പുറമ്പോക്ക് പട്ടയ പ്രശ്നം പരിഹരിക്കാനായി സർവെ വിഭാഗത്തിൻ്റെ ഇടപെടൽ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിർദേശം നൽകി.
ഇന്ത്യൻ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്നം പരിഹരിച്ച് 180 കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാക്കിയതുൾപ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം.
2021 മുതൽ ഇതുവരെ 38,882 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. 2024-25 വർഷത്തിൽ മാത്രം 8,706 പട്ടയങ്ങൾ നൽകിയതായും
ഡിജിറ്റൽ സർവെയുടെ കാര്യത്തിൽ കാലതാമസം വരുത്താതെ നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഒന്നാംഘട്ടത്തിൽ 22,663 ഹെക്ടർ ഭൂമിയിലെ ഫീൽഡ് സർവെ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 31,433 ഹെക്ടറിലും, മൂന്നാം ഘട്ടത്തിൽ 4502 ഹെക്ടറിലും ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
എംഎൽഎ ഡാഷ് ബോർഡ് വഴി 2021 ൽ ലഭിച്ച 116 പരാതികളും 2022 ൽ ലഭിച്ച 143 പരാതികളും 2023 ൽ ലഭിച്ച 132 പരാതികളും 2024 ലഭിച്ച 125 പരാതികളും പൂർണമായും തീർപ്പാക്കിയിട്ടുണ്ട്.
ജില്ലയിൽ 29 സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം പൂർത്തിയായി.
ജില്ലാ കളക്ടർ വി ആർ വിനോദ് ജില്ലയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
എംഎൽഎമാരായ കെ പി എ മജീദ്, പി നന്ദകുമാർ, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, കുറുക്കൊളി മൊയ്തീൻ, യു എ ലത്തീഫ്, നജീബ് കാന്തപുരം, ആര്യാടൻ ഷൗക്കത്ത് എന്നിവർ മണ്ഡലങ്ങളിലെയും ജില്ലയിലെ പൊതു പ്രശ്നങ്ങളും ഉന്നയിച്ചു.
തിരൂർ ആസ്ഥാനമായി പുതിയൊരു ജില്ലയും, മലപ്പുറം ആസ്ഥാനമാക്കി പുതിയൊരു താലൂക്കും വേണമെന്ന ആവശ്യം ഉയർന്നു. വിദേശത്ത് വച്ച് ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷന് നടപടി ഉണ്ടാവണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.
റവന്യൂ - ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവറാവു ഐ എൽ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ അനു എസ് നായർ തുടങ്ങിയവരും പങ്കെടുത്തു. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ കെ മീര സ്വാഗതം പറഞ്ഞു.
28 August 2025
28 August 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 28 August 2025
പ്രാദേശികം
സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി 28 August 2025
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി. അബ്ദുറഹ്മാൻ 28 August 2025
പ്രാദേശികം
ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് നാടിന്റെ മുഖച്ഛായ: മന്ത്രി പി എ മുഹമ്മദ് റിയാസ് 28 August 2025