Trending: ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് നാടിന്റെ മുഖച്ഛായ: മന്ത്രി പി എ മുഹമ്മദ് റിയാസ് മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു അമീബിക് മസ്തിഷ്‌ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി. അബ്ദുറഹ്മാൻ മദര്‍ തെരേസാ ദിനം ആചരിച്ചു അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍

മലപ്പുറം : അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിനായി ഓഗസ്റ്റ് 30, 31 തീയതികളില്‍ ജനകീയ ക്യാംപെയ്ന്‍ നടത്തും. സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടികള്‍ നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യും. ക്യാംപെയ്ന്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ കെ. ലതയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭകള്‍ക്ക് 50000 രൂപ വരെയും ഗ്രാമ പഞ്ചായത്തുകള്‍ക്ക് 25000 രൂപ വരെയും ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.

റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍, ജലനിധി റീജിണല്‍ പ്രൊജകട് ഡയറക്റ്റര്‍ ടി.ഐ. മനോജ്, വാട്ടര്‍ അതോറിറ്റി എക്‌സി. എഞ്ചിനിയര്‍ ടി.എന്‍. ജയകൃഷ്ണന്‍, ഹരിതകേരളം മിഷന്‍ കോഡിനേറ്റര്‍ ഡോ. പി. സീമ എന്നിവര്‍ സംസാരിച്ചു.

© 2025 perinthalmannanews. Powered by Cybpress Innovative solution.