മലപ്പുറം : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മങ്കട സി.എച്ച്. സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്‌കര്‍ അലി നിർവഹിച്ചു. മനുഷ്യ ശരീരത്തിലെ വില മതിക്കാനാവാത്ത അവയവമാണ് കണ്ണുകള്‍. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതു വഴി അന്ധരായവര്‍ക്ക് കാഴ്ച നല്‍കുക എന്ന മഹത്തായ കാര്യം സാധ്യമാകുന്നു. ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്ന പ്രവര്‍ത്തനമാണ് നേത്രദാനപക്ഷാചണത്തിലൂടെ നടത്തപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് മുഖ്യ സന്ദേശം നല്‍കി. ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. പി.എന്‍. സുചിത്ര വിഷയാവതരണം നടത്തി. ജില്ലാ ഒഫ്താല്‍മിക് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. സുനിത പ്രതിജ്ഞ ചൊല്ലി കൊടുത്തു. മങ്കട സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ജസീനബി, ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സി.കെ. സ്മിത, അല്‍ഷിഫ ഒഫ്താല്‍മിക് കോളേജില്‍ നിന്നുള്ള ഡോ. സുധീഷ്, ഓ. നുസ്‌റത്ത്, പി.കെ. അസ്‌കര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സും എക്‌സിബിഷനും നടത്തി. ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അല്‍ഷിഫ കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
28 August 2025
പ്രാദേശികം
ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി. അബ്ദുറഹ്മാൻ 28 August 2025
പ്രാദേശികം
അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ 28 August 2025
പ്രാദേശികം
നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 28 August 2025
പ്രാദേശികം
അമീബിക് മസ്തിഷ്‌ക ജ്വരം: ശനിയും ഞായറും പ്രത്യേക ക്ലീനിങ് 28 August 2025
പ്രാദേശികം
മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ 28 August 2025